തൃശൂർ: കുന്നംകുളം കാണിപ്പയ്യൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. 7 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.


ആംബുലൻസിൽ ഉണ്ടായിരുന്ന 89 വയസ്സുള്ള കുഞ്ഞിരാമൻ, കാറിൽ ഉണ്ടായിരുന്ന കൂനംമൂച്ചി സ്വദേശിനി പുഷ്പ എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മറിഞ്ഞിരുന്നു.
പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2 people died in a collision between an ambulance and a car in Kunnamkulam, Thrissur